സാന്ത്വനിപ്പിക്കാനാരുണ്ട്
ഭൂമിമാതാവെ നിന്‍ വയറ്റില്‍
പിറന്നിതാ ഞങ്ങള്‍;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരില്‍
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകള്‍
അമ്മേ നിന്‍ തുളച്ച മാറില്‍!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യന്‍
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാന്‍? ആരുണ്ട് സാന്ത്വനിപ്പിക്കാന്‍?
പക്ഷിമ്രുഗാദികള്‍ അമ്മയുടെ മക്കള്‍,
അവരെയും നശിപ്പിച്ചു ,
ഒടുവില്‍ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെല്‍ക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനില്‍,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനര്‍ജ്ജനിക്കാന്‍ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിന്‍
വേഗമാ മാമരങ്ങളെ കാക്കുവിന്‍
അമ്മയെ രക്ഷിക്കുവിന്‍
വരാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി.
ഗായത്രി.ഡി. 9ഇ