2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

ങ്കടമെന്നുതീരും
സബ്ജില്ല കലോത്സവത്തില്‍ എ ഗ്രേഡും
ഒന്നാം സ്ഥാനവും നേടിയ കവിത

മൃദുല.ആര്‍ , ഏഴ് ബി ജി എച് എസ് മുതലമട
ചലിക്കാന്‍ കഴിയാതെ വിഷമിക്കുന്ന
പ്രതിമ ഞാന്‍
വിഷമങ്ങള്‍ മനസ്സിലടക്കിയിരിക്കും
പ്രതിമ ഞാന്‍
പ്രകൃതിയുടെ നിസര്‍ഗലാവണ്യം
കാണാന്‍ കഴിയാതെ ദു;ഖിക്കും
പ്രതിമ ഞാന്‍
വിഷമങ്ങളെല്ലാം മറന്നു
മന്ദസ്മിതം തൂകി നില്‍ക്കും
വഴിയോര പ്രതിമ ഞാന്‍


അനേകം കൊത്തു പണികലാല്‍
മനോഹരിയാകും പ്രതിമ ഞാന്‍
വേദന യാര്‍ന്ന കൊത്തു പണികലെന്നെ
സുന്ദരി യാക്കുന്നു.

മാന്‍കണ്മിഴിയും
അഴകെഴും ചുവന്ന ചുണ്ടുകളും
ചുരുണ്ട് കിടക്കുന്നവാര്‍ കൂന്തലും
സുന്ദരി യാക്കുന്നു ഇന്നുമെന്നും.

ക്ഷേത്രത്തില്‍ നന്മ നല്‍കും
ഈ ശരനായും
ലോകത്തോട്‌ വിടപറഞ്ഞ
മഹാന്മാരായും
മൃഗമായും പക്ഷിയായും
മനോഹരമായ രൂപങ്ങളായും
ഇന്നുമെന്നും നിലനില്‍കും ഞാന്‍
ഒന്നു കാണാനോ ഒന്നു കേള്‍ക്കാനോ?
ഒന്നു മിണ്ടാനോ
എല്ലാ സങ്കടവുമോ ര്ത്തോന്നുറക്കെ
കരയാനോ
എല്ലാം മരന്നോന്നുരക്കെ ചിരിക്കാനോ ?
കഴിവില്ലാത്തൊരു പ്രതിമയാണ് ഞാന്‍

മനുഷ്യരെന്നെ കൊത്തുപനികലാല്‍
വേദനിപ്പിക്കുന്നു പലപ്പോഴായ്
ലോകത്തോടെനിക്കു
വിട പറയാന്‍ സാധിക്കുമോ?
അതോ ഭാരമായ് ഇവിടിരിക്കുമോ?

അനേകം ഹാരങ്ങളും പുഷ്പങ്ങളും
ചാര്ത്തിയെന്നെ
ഇശ്വരന്‍ ആ ക്കുകയാ നീ മനുഷ്യന്‍

ഞാനാരോ ?എന്റെ പെരെന്തോ ?
എന്റെ മാതാവാരോ? പിതാവാരോ?
എന്റെ ജന്മസ്ഥല മേതോ?
ഞാന്‍ ഏത്ഇശ്വരനാമോ
ഇത്തരം ചോദ്യങ്ങള്‍ ക്കുത്തരമില്ലാതെ
ദു:ഖിക്കും പ്രതിമയാണ് ഞാന്‍
എന്റെ സങ്കടമെന്നുതീരും ?
ഞാനെന്നു സ്വതന്ത്ര യായ്‌ത്തിരും ?

1 അഭിപ്രായം: